• admin

  • February 9 , 2020

: പനാജി: പൗരത്വ ഭേദഗതി നിയമം വിദ്വേഷം നിറഞ്ഞതാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാറോ. ജനങ്ങളുടെ വിയോജിപ്പിനുള്ള അവകാശത്തെ നിഷേധിക്കുന്നതിനെതിരെയും അദ്ദേഹം നീരസം പ്രകടിപ്പിച്ചു. ദേശവ്യാപകമായി എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഗോവ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. "ഇന്ത്യയിലെ ദശലക്ഷണക്കണക്കിന് വരുന്ന ജനങ്ങളുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കണം. വിയോജിപ്പിനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ല. സി.എ.എ, എന്‍.പി.അര്‍, എന്‍.ആര്‍.സി തുടങ്ങിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.” ഗോവ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മുസ്‌ലിങ്ങളെയും, ദളിതരെയും ആദിവാസികളെയും പ്രതിലോമകരമായി ബാധിക്കുന്നതാണ് നിയമം. ഈ രാജ്യത്ത് വര്‍ഷങ്ങളായി ജീവിച്ചു പോരുന്നു ആളുകളെ ഒറ്റ ദിവസം കൊണ്ട് പറയാനൊരു മേല്‍ വിലാസം പോലും ഇല്ലാത്തവരായി മാറ്റി തടങ്കലില്‍ അടക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും എന്നും അദ്ദേഹം ചോദിച്ചു.