മാനന്തവാടി :
2022-23 വാര്‍ഷിക പദ്ധതിയില്‍ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് 'വാക്ക് ഇന്‍ ഇന്റര്‍വ്യൂ' നടക്കുന്നു. മെയ് 4 ന് രാവിലെ 10ന് സ്റ്റാഫ് നഴ്‌സ് (2 ഒഴിവുകള്‍, യോഗ്യത ബി.എസ്.സി നഴ്‌സിംഗ്) ഉച്ചയ്ക്ക് രണ്ടിന് വുമണ്‍ ഫെസിലിറ്റേറ്റര്‍ (1 ഒഴിവ്, വനിതാ സംവരണം, യോഗ്യത സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദാനന്തര ബിരുദം, മലയാളം ടൈപ്പിംഗ് ) ഉച്ചകഴിഞ്ഞ് മൂന്നിന് പ്രോജക്ട് അസിസ്റ്റന്റ് (1 ഒഴിവ്, പട്ടികവര്‍ഗ സംവരണം, യോഗ്യത ബിരുദം, പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ്). മെയ് 5 ന് രാവിലെ പത്തിന് മെഡിക്കല്‍ ഓഫീസര്‍ (4 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്) പതിനൊന്നിന് വെറ്റിനറി സര്‍ജന്‍ (1 ഒഴിവ്, യോഗ്യത ബാച്ചിലര്‍ ഓഫ് വെറ്റിനറി സയന്‍സ്) പന്ത്രണ്ടിന് ഡയാലിസിസ് ടെക്‌നീഷ്യന്‍ (1 ഒഴിവ്, യോഗ്യത ബി.എസ്.സി, റീനല്‍ ഡയാലിസിസ് ടെക്‌നോളജി) ഉച്ചയ്ക്ക് രണ്ടിന് ഫാര്‍മസിസ്റ്റ് (1 ഒഴിവ്, യോഗ്യത ബി.ഫാം) മെയ് 6 ന് രാവിലെ പത്തിന് ക്ലീനിംഗ് സ്റ്റാഫ് (1 ഒഴിവ്, യോഗ്യത പത്താം ക്ലാസ്സ്) എന്നീ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നു. മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. ഫോണ്‍: 04935 240298.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി