കൽപ്പറ്റ : വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ വയനാട് പട്ടികവർഗ്ഗ സർവകലാശാല പ്രഖ്യാപിക്കുകയും അതിനായി 50 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തുകയും ചെയ്ത യു.ഡി.എഫ് സർക്കാരിനെ സർവ്വകലാശാല കർമ്മസമിതി അഭിനന്ദിച്ചു.മുഖ്യമന്ത്രി വി.ഡി. സതീശനെയും കൽപ്പറ്റ എം.എൽ.എയും കൃഷിമന്ത്രിയുമായ അഡ്വക്കേറ്റ് ടി സിദ്ദീഖിനെയും എം.എൽ എമാരായ ഐ.സി ബാലകൃഷ്ണൻ,ഉഷ വിജയൻ എന്നിവരെയും പട്ടികവർഗ്ഗ സർവകലാശാലയ്ക്കായി ഇടപെടൽ നടത്തിയ പ്രിയങ്ക ഗാന്ധി എം പി യെയും അഭിനന്ദിക്കുന്നതായി കർമ്മസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കർമ്മസമിതി ഭാരവാഹിയുമായ പ്രൊഫസർ ഡോക്ടർ കെ കെ എൻ കുറുപ്പിന്റെ ഇടപെടലും നേതൃത്വവും സർവ്വകലാശാല യാഥാർത്ഥ്യത്തിലേക്ക് എത്തുന്നതിന് ഏറെ സഹായകരമായി എന്ന് കർമ്മസമിതി വിലയിരുത്തി.കർമ്മസമിതിയുടെ ആവശ്യത്തിനൊപ്പം നിലപാട് സ്വീകരിച്ച ബത്തേരി രൂപത ബിഷപ്പിനെയും അഭിനന്ദിച്ചു.കർമ്മസമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.കർമ്മസമിതി ചെയർമാനും വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായ ജോണി പാറ്റാനി അധ്യക്ഷനായി.സെക്രട്ടറി ഫാദർ വർഗീസ് മറ്റമന,കെ.ഐ വർഗീസ്,ഒ.എ വീരേന്ദ്രകുമാർ,സി ഡി സുനീഷ്,ഡോക്ടർ സെബാസ്റ്റ്യൻ,സി.വി ഷിബു തുടങ്ങിയവർ സംസാരിച്ചു.
