കൊല്ലം : അന്തര്‍ദേശീയ വനിതാദിനവുമായി ബന്ധപ്പെട്ട് വനിതാ വികസന കോര്‍പറേഷന്‍ സ്വയം സംരംഭകര്‍ക്കായി സംഘടിപ്പിച്ച വായ്പാമേളയുടെ ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള സംരംഭകരിലൂടെ സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാകുമെന്ന് എം എല്‍ എ പറഞ്ഞു. സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ഹണി ബഞ്ചമിന്‍ അധ്യക്ഷയായി. സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനുമായി ഒട്ടേറെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ പറഞ്ഞു. സ്വയം സംരംഭക വായ്പാ അപേക്ഷാ ഫോമിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ ‘സധൈര്യം മുന്നോട്ട്’ സന്ദേശം സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടിയും അന്തര്‍ദേശീയ വനിതാദിന സന്ദേശം വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലും നല്‍കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി