മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കിനു പിന്നാലെ യൂണിയന്‍ ബാങ്കും കാനറ ബാങ്കും ഇന്ത്യന്‍ ബാങ്കും ലയനനടപടികളുടെ ഭാഗമായി ഓഹരി കൈമാറ്റ അനുപാതം പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ ഒന്നുമുതല്‍ നിലവിലുള്ള പത്തുബാങ്കുകള്‍ ലയിച്ച് നാലെണ്ണമായി ചുരുങ്ങും. ഓഹരികൈമാറ്റ അനുപാതത്തില്‍ നിക്ഷേപകര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് ഓരോ ബാങ്കും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ തര്‍ക്കപരിഹാരസമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ഇതിനു സമയവും അനുവദിച്ചിട്ടുണ്ട്. ലയനം ഇങ്ങനെ: * യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും * ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കില്‍ ലയിക്കും * അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെ ഭാഗമാകും * സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെ ഭാഗമാകും ഓഹരികൈമാറ്റ അനുപാതം: * ആന്ധ്ര ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികള്‍ക്ക് യൂണിയന്‍ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 325 ഓഹരികള്‍ ലഭിക്കും. കോര്‍പ്പറേഷന്‍ ബാങ്കിന്റെ രണ്ടുരൂപ മുഖവിലയുള്ള ആയിരം ഓഹരികള്‍ക്ക് യൂണിയന്‍ ബാങ്കിന്റെ 330 ഓഹരികളാകും ലഭിക്കുക. റെക്കോഡ് തീയതി: മാര്‍ച്ച് 23 * സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പത്തുരൂപ മുഖവിലുള്ള ആയിരം ഓഹരികള്‍ക്ക് പകരമായി കനറാബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 158 ഓഹരികളാണ് നല്‍കുക. റെക്കോഡ് തീയതി: മാര്‍ച്ച് 23 * അലഹാബാദ് ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള ആയിരം ഓഹരികള്‍ക്ക് പകരമായി ഇന്ത്യന്‍ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 115 ഓഹരികള്‍ ലഭിക്കും. റെക്കോഡ് തീയതി: മാര്‍ച്ച് 23 * ഓറിയന്റല്‍ ബാങ്കിന്റെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികള്‍ക്ക് പി.എന്‍.ബി.യുടെ രണ്ടുരൂപ മുഖവിലയുള്ള 1150 ഓഹരികളും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തുരൂപ മുഖവിലയുള്ള 1000 ഓഹരികള്‍ക്ക് പി.എന്‍.ബി.യുടെ 121 ഓഹരികളുമാണ് കൈമാറുക. റെക്കോഡ് തീയതി: മാര്‍ച്ച് 25.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി