• Lisha Mary

  • March 12 , 2020

ന്യൂഡല്‍ഹി : ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കനത്ത ഇടവ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം. ഒരുശതമാനം നഷ്ടത്തില്‍ 74.34 നിലവാരത്തിലെത്തി മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി ഇത്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചത്. ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകര്‍.