• admin

  • January 18 , 2020

മോസ്‌കോ : ഇറാനുമായി വന്‍ശക്തികളുണ്ടാക്കിയ ആണവ കരാറിന്റെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെ റഷ്യ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനുമായി വ്യാപാരത്തിന് സംവിധാനമുണ്ടാക്കിയതായി വീമ്പിളക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ആ സംവിധാനം ഒരിക്കലും ഉപയോഗിച്ചില്ലെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് കുറ്റപ്പെടുത്തി. ഇറാനും അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ സംഭവിച്ചതിനെല്ലാം ഇറാനെ കുറ്റപ്പെടുത്താനാണ് ആണവ കരാറിലെ കക്ഷികളായ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉപയോഗിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആണവ കരാറിലെ കക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ കരുക്കള്‍ മാത്രമാണെന്നും അവയെ വിശ്വസിക്കാനാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കുറ്റപ്പെടുത്തി.