ദുബായ് :
യുഎഇയിലുള്ള സൗദി പൗരന്‍മാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ യാത്ര തിരിക്കണമെന്ന് യുഎഇയിലെ സൗദി എംബസി അറിയിച്ചു.
അല്‍ ബത്താ അതിര്‍ത്തി വഴി റോഡ് മാര്‍ഗ്ഗമോ അല്ലെങ്കില്‍ ദുബായ് അന്താരാഷ്ട്ര വിമാനതാവളം വഴിയോ 72 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാം. ബഹ്‌റൈനിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്കും സൗദി സമാന നിര്‍ദ്ദേശം നല്‍കി.
സൗദി അറേബ്യയില്‍ അഞ്ച് കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോട്ട് ചെയ്തു. മക്കയില്‍ ആദ്യ കൊറോണ ബാധ. അടുത്തിടെ രാജ്യത്തെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ് മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ഇതോടെ സൗദിയില്‍ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരുപതായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി