• admin

  • March 3 , 2020

:

സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 

വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. 

കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌  മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ 'കൈകാര്യം'ചെയ്യാം  എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഏത് രീതിയിലാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനാവുക എന്ന് പ്രധാനമന്ത്രി വിശദീകരിച്ചിട്ടില്ല.

തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് നിരവധി ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു.