• admin

  • January 30 , 2020

മാന്നാര്‍ : കായംകുളം-തിരുവല്ല സംസ്ഥാന പാതയെയും ഹരിപ്പാട് -എടത്വ റോഡിനെയും ബന്ധിപ്പിക്കുന്ന അപ്പര്‍കുട്ടനാടന്‍ മേഖലയിലെ മാന്നാര്‍-വീയപുരം റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍. മേല്‍പ്പാടം മുതല്‍ തൃക്കുരട്ടി ക്ഷേത്രംവരെ അഞ്ച് കിലോമീറ്ററാണ് നവീകരിച്ചത്. പ്രളയത്തില്‍ തകര്‍ന്ന റോഡ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 16.16 കോടി ചെലവഴിച്ച് സംസ്ഥാന പാതയുടെ മാതൃകയിലാണ് നിര്‍മാണം. നിര്‍മാണം ആരംഭിച്ചപ്പോള്‍ കലുങ്ക് കെട്ടുന്നത് സംബന്ധിച്ച് വിവാദം ഉയര്‍ന്നെങ്കിലും സജി ചെറിയാന്‍ എംഎല്‍എ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. അഞ്ചര മീറ്റര്‍ വീതിയുള്ള റോഡില്‍ മെറ്റലുകളിട്ട് ഉയര്‍ത്തി വശങ്ങളില്‍ ഓട തയ്യാറാക്കി. റോഡ് പൂര്‍ത്തിയാകുന്നതോടെ മാന്നാറില്‍ നിന്നും വള്ളക്കാലി വഴി വേഗം ഹരിപ്പാടെത്താം. വീതികുറഞ്ഞ കലുങ്കും തകര്‍ന്ന റോഡും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കോട്ടയം ബഗോറ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.