: ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുനേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാംപസ് സന്ദര്‍ശിക്കും. വിസി ഡോ. ജഗദീഷ് കുമാറുമായി സമിതി കൂടിക്കാഴ്ച്ച നടത്തും. ജെഎന്‍യുവിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് പുറമേ സുരക്ഷാ വീഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും ചെയ്യുമെന്നാണ് വിവരം. എന്നാല്‍ അക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളുമായി സമിതി സംസാരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസമാണ് ക്യാംപസില്‍ കയറിയ ഒരു കൂട്ടം മുഖംമൂടി സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ആക്രമിച്ചത്. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് വിസിക്കെതിരേ സമിതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ ജെഎന്‍യു സംഘര്‍ഷത്തെ കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ച വസ്തുത അന്വേഷണ സമിതിയും ഇന്ന് ക്യാംപസ് സന്ദര്‍ശിക്കും. ഹൈബി ഈഡന് എംപി ഉള്‍പ്പടെയുള്ളവരുടെ സംഘമാണ് ക്യാംപസിലെത്തുക. വിദ്യാര്‍ത്ഥികളുമായി സമിതി കൂടിക്കാഴ്ച്ച നടത്തും. സംഘര്‍ഷത്തില്‍ തകര്‍ന്ന സബര്‍മതി ഹോസ്റ്റലും സന്ദര്‍ശിക്കും. അതേ സമയം ക്യാംപസില്‍ ഇന്നും പ്രതിഷേധം തുടരാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി