• Anekh Krishna

  • October 2 , 2023

ഇമ്ഫാല്‍ :

മണിപ്പുരിലെ ഇന്റര്‍നെറ്റ് നിരോധനം സര്‍ക്കാര്‍ ഒക്ടോബര്‍ ആറുവരെ നീട്ടി. സെപ്തംബര്‍ 26നാണ് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.മെയ്തി വിഭാഗക്കാരായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്ത് സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.അതേസമയം അറസ്റ്റിലായ നാലുപേരെയും വിമാനമാര്‍ഗം ഗുവാഹത്തിയിലേക്ക് മാറ്റി. മെയ്തി വിദ്യാര്‍ത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളാണ്. പോമിൻലുൻ ഹാവോകിപ്, മല്‍സോണ്‍ ഹാവോകിപ്, ലിങ്നിചോങ് ബെയ്തെ, തിന്നെഖോല്‍ എന്നിവരാണ് അറസ്റ്റിലായത്.