• admin

  • March 4 , 2020

പാലക്കാട് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടനും നാടന്‍പാട്ട് കലാകാരനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ 'മണിനാദം 2020' ജില്ലാതല നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. നാഗലശ്ശേരി യുവ ക്ലബ് ഒന്നാം സ്ഥാനവും ഒലീവ് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രം രണ്ടാം സ്ഥാനവും പറക്കുന്നം യുവ ക്ലബ് മൂന്നാംസ്ഥാനവും നേടി. സുരേഷ് കരിന്തലക്കൂട്ടം, സന്തോഷ് എന്നീ നാടന്‍പ്പാട്ട് കലാകാരന്മാരായിരുന്നു വിധികര്‍ത്താക്കള്‍. തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് എം കെ പ്രദീപ് മത്സരം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം അഡ്വ. വി പി റജീന അധ്യക്ഷയായി.