• admin

  • March 2 , 2020

കൂത്താട്ടുകുളം : കാളവയല്‍ നഗരിയെ ആവേശക്കൊടുമുടിയിലെത്തിച്ച് മഡ് റേസുകള്‍. ഫോറിന്‍ ഓപ്പണ്‍ മോട്ടോ വണ്‍ ആന്‍ഡ് ടൂ, ഇന്ത്യന്‍ ഓപ്പണ്‍ മോട്ടോ വണ്‍ ആന്‍ഡ് ടൂ, അമേച്വര്‍ ക്ലാസ് മോട്ടോ വണ്‍ ആന്‍ഡ് ടൂ, ബുള്ളറ്റ് ക്ലാസ് ഇനങ്ങളില്‍ ആണ് ആദ്യദിനം മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഓപ്പണ്‍ മോട്ടോ വണ്‍ വിഭാഗത്തില്‍ എസ് അരുണ്‍, എന്‍ എന്‍ അനൂപ്,അമല്‍ വര്‍ഗീസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഫോറിന്‍ ഓപ്പണ്‍ മോട്ടോ വണ്‍, ഫോറിന്‍ ഓപ്പണ്‍ മോട്ടോ ടൂ എന്നീ രണ്ടു വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സായ് ജിത്ത്, അമല്‍ വര്‍ഗീസ്, സിനന്‍ ഫ്രാന്‍സിസ് എന്നിവര്‍ വിജയികളായി. ഇന്ത്യന്‍ ഓപ്പണ്‍ മോട്ടോ ടൂ വിഭാഗത്തില്‍ എന്‍ എന്‍ അനൂപ്, അമല്‍ വര്‍ഗീസ്, പി ജഗദീഷ് എന്നിവരും അമേച്വര്‍ ക്ലാസ് മോട്ടോ വണ്‍ വിഭാഗത്തില്‍ എന്‍ മണികണ്ഠന്‍, പി എല്‍ദോസ്, എം ഉദയകുമാര്‍ എന്നിവരും ജേതാക്കളായി. അമേച്വര്‍ ക്ലാസ് മോട്ടോര്‍ ടൂ വിഭാഗത്തില്‍ കൃഷ്ണദേവ്, എല്‍ നിത്യന്‍, പി എല്‍ദോസ് എന്നിവര്‍ വിജയിച്ചു. റീ ഓപ്പണ്‍ മോട്ടോ വണ്‍ ഇനത്തില്‍ അക്ബര്‍ കൊച്ചി, സിനന്‍ ഫ്രാന്‍സിസ്, ഷാന്‍ ജോയി എന്നിവരും റീ ഓപ്പണ്‍ മോട്ടോ ടൂ വിഭാഗത്തില്‍ മുഹമ്മദ് സഹീര്‍, അക്ബര്‍ കൊച്ചി, സിനന്‍ ഫ്രാന്‍സിസ് എന്നിവരും വിജയികളായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ എന്‍ സുഗതന്‍ നിര്‍വഹിച്ചു. എം ജെ ജേക്കബ് ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ എന്‍ വിജയന്‍ അധ്യക്ഷനായി. മേളയുടെ സമാപന ദിവസമായ ചൊവ്വാഴ്ച കാളകളുടെ സൗന്ദര്യ പ്രദര്‍ശന മത്സരങ്ങള്‍ നടക്കും.