മുട്ടിൽ : ഷീൻ ഇന്റർനാഷണൽ കെയർ പ്ലസിന്റെ നേതൃത്വത്തിൽ റീഹാബിലിറ്റേഷൻ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഹെലിക്സ് ഫൗണ്ടേഷൻ, പാരറ്റ് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മൈത്ര ഹോസ്പിറ്റൽ, നഹ്‌ല ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് മുട്ടിൽ ഡബ്ല്യു. എം.ഒ. ആർട്സ് & സയൻസ് കോളേജിൽ ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ റിഹാബിലിറ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. മുഹമ്മദ് ഹസ്രത് അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി എം.എ.മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി,അബ്ദുൾ റഷീദ്, ഡോ.ചെൽസി,എം.സുകുമാരൻ,ഫായിസ് പരേക്കാട്ട്,കെ. ഇ.മുഹമ്മദ് റാഫി,നിഖിൽ ജോസ്,റ്റിജു തോമസ്, സുഫിയാൻ.വി, അബ്ദു സമദ്,വി.എം അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. അപസ്മാരം, ഓട്ടിസം, സെറിബ്രൽ പാൽസി, ഡൌൺസ് സിൻഡ്രോം തുടങ്ങി ശാരീരിക മാനസിക പഠന വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ശാസ്ത്രീയവും നൂതനവുമായ ചികിത്സകളും പരിഹാര മാർഗ്ഗങ്ങളും നൽകുന്നതിനും സർക്കാർ സർക്കാരേതര സ്കോളർ ഷിപ്പുകൾ പരിചയപ്പെടുത്തുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും രക്ഷിതാക്കൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് മൈത്ര ഹോ സ്പിറ്റൽ ന്യൂറോളജി വിഭാഗം വിദഗ്ധർ ക്യാമ്പിന് നേതൃത്വം നൽകി. സുൽത്താൻ ബത്തേരി വിനായക നഴ്സിങ്ങ് കോളേജിലെ നാലാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥികൾ വളണ്ടിയർമാരായിരുന്നു. വളർച്ച വെല്ലുവിളികൾ കണ്ടെത്താനുള്ള രീതികൾ, പഠന വെല്ലുവിളികൾക്കുള്ള പരിഹാരം,ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷ്യൽ എഡുക്കേഷൻ കൗൺസിലിങ്ങ്, ഡയറ്ററി തുടങ്ങിയ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷി മേഖലയിലെ പ്രവർത്തകർക്കും തുടർ പരിശീലനങ്ങളും ബോധവൽക്കരണവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി