തിരുവനന്തപുരം : പൗരത്വനിയമഭേദഗതിയ്ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടച്ച് നില്ക്കാന് പൊലീസിന് കഴിയില്ലെന്നും പിണറായി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയാരിരുന്നു പിണറായി. സംസ്ഥാനത്ത് വിവിധ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നിട്ടുണ്ട്. അതെല്ലാം തികച്ചും സമാധാനപരമായി ആയിരുന്നു. എന്നാല്‍ എസ്ഡിപിഐ എന്ന സംഘടന ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തീവ്രവാദസംഘങ്ങള്‍ സമരം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐക്കെതിരെയും തീവ്രവാദസംഘങ്ങള്‍ക്കെതിരെയും കേസെടുക്കുന്നതില്‍ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്. അവര്‍ എല്ലായിടത്തും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് എടുക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ജാമ്യമില്ലാ വുകുപ്പ് പ്രകാരം കേസ് എടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ പിന്തുണ പ്രതിപക്ഷത്തിന് വേണ്ടെന്നും അവരുമായി സഖ്യമുണ്ടാക്കിയവര്‍ ആരാണെന്നും പൊതുജനത്തിന് അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി