കൊല്ലം : ക്യാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയുമൊരുക്കുന്ന കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രമായി പുനലൂര്‍ താലൂക്ക് ആശുപത്രി മാറിയെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിക്ക് തുല്യമായ നിലവാരത്തിലാണ് താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം. ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും മന്ത്രി പറഞ്ഞു. 2013 ലാണ് ജില്ലയ്ക്കായി അനുവദിച്ച ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കീമോ തെറാപ്പി ഉള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നാല് കോടി രൂപ ചെലവിലാണ് പുതിയ ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് യാഥാര്‍ഥ്യമാക്കുന്നത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടെലഫോണിക്ക് കൗണ്‍സിലിംഗ് പദ്ധതിയായ ഹോപിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ രാജശേഖരന്‍ അധ്യക്ഷനായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി