• admin

  • January 20 , 2020

ലങ്കാവി : മലേഷ്യയില്‍ നിന്നുളള പാമോയില്‍ ഇറക്കുമതി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതികരണവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. വ്യാപാര പ്രതികാര നടപടികളോടെ ഇന്ത്യ പാമോയില്‍ ബഹിഷ്‌കരിച്ചതിനോട് പ്രതികരിക്കാന്‍ ഞങ്ങള്‍ വളരെ ചെറിയ രാജ്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തെണ്ടേയിരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഉപഭോക്താക്കളായ ഇന്ത്യ അടുത്തിടെയാണ് മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കുന്നതായി തീരുമാനിച്ചത്. കശ്മീര്‍ വിഷയത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു ഇത്. ഇന്ത്യയുടെ തീരുമാനം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉത്പാദാക്കളായ മലേഷ്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മലേഷ്യയിലെ പാമോയില്‍ വ്യവസായത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.