• admin

  • January 20 , 2020

: കൊല്ലം : സംസ്ഥാനത്ത് പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. 85 ശതമാനത്തോളം പാല്‍ ഉത്പാദിപ്പിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. അത് നൂറു ശതമാനം എത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആനയടി അമരാദ്രി ഓഡിറ്റോറിയത്തില്‍ നടന്ന മില്‍മ ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 25 വര്‍ഷം സേവനം പൂര്‍ത്തീകരിച്ച ക്ഷീരസംഘം പ്രസിഡന്റുമാരെയും ജീവനക്കാരെയും സി. ദിവാകരന്‍ എം.എല്‍.എ ആദരിച്ചു. മില്‍മ മേഖല ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷനായി. രണ്ടു ദിവസങ്ങളിലായി നടന്ന മില്‍മ ഗ്രാമോത്സത്തില്‍ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയും നടന്നു. മില്‍മ ഉല്‍പ്പന്നങ്ങള്‍, കാലിത്തീറ്റകള്‍, പാല്‍ അളക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഇതോടനുബന്ധിച്ചു പ്രവര്‍ത്തിച്ചു.