• Lisha Mary

  • April 22 , 2020

കണ്ണൂര്‍ : ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹായിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന്മാറ കൃഷി അസിസ്റ്റന്റ് ഡയറക്ടറും മുന്‍കൈ എടുത്താണ് ആത്മ വഴി അഞ്ചു ടണ്‍ മാമ്പഴം കണ്ണൂരിലേക്ക് എത്തിക്കുന്നത്. സി എല്‍ എസ് എല്‍ (സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ ലേര്‍ണിംഗ് ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലും മാമ്പഴം ശേഖരിച്ചു വിതരണം നടത്തി വരുന്നുണ്ട്. ഏകദേശം 15 ടണ്ണോളം മാമ്പഴം വില്‍പ്പന നടത്തിക്കഴിഞ്ഞു. കൃഷി വകുപ്പിന്റെ വിതരണ സ്റ്റാളുകള്‍ വഴി അഞ്ച് ടണ്‍ സിന്ദൂരം, വെങ്കനപ്പള്ളി, അല്‍ഫോന്‍സ, മൂവാണ്ടന്‍ എന്നീ ഇനങ്ങളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക. മൂവാണ്ടന്‍ 45 രൂപ, സിന്ദൂരം 60 രൂപ, വെങ്കനാപ്പള്ളി 80 രൂപ, അല്‍ഫോന്‍സ 100 രൂപ എന്നിങ്ങനെയാണ് വില്‍പ്പന നിരക്ക്.