കൊച്ചി : നിര്‍ദ്ധനരായ രോഗികള്‍ക്കായി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് സെന്ററുകള്‍ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം. കളമശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ എറണാകുളം ജില്ലയിലെ ഇത്തരത്തിലുളള രണ്ടാമത്തെ സെന്റര്‍ തുറന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്ററാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ തുറന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായാണ് ചികിത്സ. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കും. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്ററുകള്‍ തുടങ്ങാനാണ് സിപിഎമ്മിന്റെ പദ്ധതി. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്ററിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി