ഗുവാഹട്ടി : ഗുവാഹട്ടി: നാല് ദിവസം മാത്രം നീളുന്ന ടെസ്റ്റ് എന്ന ഐസിസിയുടെ ആശയത്തോട് മുഖം തിരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ആശയത്തോടും യോജിക്കാനാവില്ലെന്ന് കോഹ്ലി വ്യക്തമാക്കി. 2023-2031 കാലയളവില്‍ ഫോര്‍ ഡേ ടെസ്റ്റ് പരീക്ഷിക്കാനാണ് ഐസിസിയുടെ നീക്കം. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ട്വന്റി 20 ഉള്‍പ്പെടെയുള്ളവയ്ക്കായി കൂടുതല്‍ സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് ടെസ്റ്റ് നാല് ദിവസമായി ചുരുക്കാന്‍ പദ്ധതിയിടുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള ബോര്‍ഡുകള്‍ ഐസിസിയുടെ ആശയത്തോട് അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴത്തെ നിലയില്‍ തുടരണം എന്നാണ് അഭിപ്രായമെന്ന് കോഹ്ലി പറഞ്ഞു. 'ടെസ്റ്റ് ക്രിക്കറ്റിനെ വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് രാത്രി പകല്‍ ടെസ്റ്റ് കൊണ്ടുവന്നത്, കൂടുതല്‍ എക്സൈറ്റ്മെന്റ് സൃഷ്ടിക്കുന്നതിനായിരുന്നു അത്. എന്നാല്‍ ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വരുത്തുന്നത് അംഗീകരിക്കാനാവില്ല' കോഹ്ലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒരു ദിവസം കുറയ്ക്കാനുള്ള ചിന്ത നല്ല ഉദ്ദേശത്തോടെയുള്ളതല്ല. എങ്ങനെയാണോ ടെസ്റ്റ് ക്രിക്കറ്റ് ജനിച്ചത് അതുപോലെ തന്നെ മുന്‍പോട്ടു കൊണ്ടുപോകുന്നതിനാണ് താത്പര്യമെന്നും മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ടെസ്റ്റിന്റെ പവിത്രതയെ ബാധിക്കുമെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി