• admin

  • February 14 , 2022

കൽപ്പറ്റ : തൊഴിലുറപ്പ് തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഐഎൻടിയുസി യൂത്ത് വിംഗ് കൽപ്പറ്റ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ആവശ്യപ്പെട്ടു.റീജിയണൽ പ്രസിഡന്റ് അരുൺ ദേവ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡണ്ട് അഡ്വ : ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.ഐഎൻടിയു സി ജില്ലാ പ്രസിഡണ്ട് പി പി ആലി മുഖ്യ പ്രഭാഷണം നടത്തി. സി ജയപ്രസാദ്, ബി. സുരേഷ്ബാബു, ഗിരീഷ് കൽപ്പറ്റ, നജീബ് പിണങ്ങോട്, നോറീഷ് മേപ്പാടി, ഹർഷൽ കോണാടൻ, ഡിന്റോ ജോസ്, തുടങ്ങിയവർ സംസാരിച്ചു. പുതുതായി ഐഎൻടിയുസിയിലേക്ക് കടന്നു വന്ന പ്രവർത്തകർക്ക് അധ്യാപകനായ ഷാഫി പുൽപ്പാറ ക്ലാസ് എടുത്തു