തൃശ്ശൂര്‍ : കടുത്ത വേനലില്‍ ദാഹജലത്തിനായി വലയുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സഹായഹസ്തവുമായി 'ദാഹജലം ജീവജാലങ്ങള്‍ക്കും' എന്ന പദ്ധതിക്ക് തുടക്കമായി. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് വെക്കുന്ന പദ്ധതി തേക്കിന്‍കാട് തെക്കേഗോപുര നടയില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. തേക്കിന്‍കാട് മൈതാനിയില്‍ തെക്കേ ഗോപുരനടയില്‍ ശക്തന്‍ തമ്പുരാന്‍ പണികഴിപ്പിച്ച ജല സംഭരണി വൃത്തിയാക്കി എല്ലാ പക്ഷി മൃഗാദികള്‍ക്കും ഉപയോഗപ്രദമാകും വിധം വെള്ളം നിറച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനുപുറമെ മണ്‍ചട്ടിയില്‍ വെള്ളം നിറച്ച് വൃക്ഷ ശിഖരങ്ങളില്‍ തൂക്കിയിടുകയും ചെയ്തു. ഓരോരുത്തരും വീടുകളിലും നഗരങ്ങളിലും കഴിയുന്നത്ര പാത്രങ്ങളില്‍ ജലം നിറച്ച് വെച്ച് പദ്ധതിയില്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അഭ്യര്‍ത്ഥിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി