• admin

  • January 21 , 2020

തിരുവനന്തപുരം : തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തിരുവനന്തപുരം റോഡ് ഡവലപ്പ്മെന്റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തീരുമാനം. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടരകോടി രൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും. ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാന്‍ അഞ്ചുകോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം തുടങ്ങും.