: ഒറ്റത്തോല്വിയില് ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് ഇന്ത്യ. തുടര്‍ജയങ്ങളുടെ വമ്പുമായി എത്തിയ വിരാട് കോഹ്ലിയും കൂട്ടരും ഓസ്ട്രേലിയക്ക് മുന്നില്‍ മുട്ടുമടക്കി. മുബൈയിലെ പത്ത് വിക്കറ്റ് തോല്‍വിയുടെ ഭാരവുമായി ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന്. ബാറ്റിങ് നിരയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 'കൈ പൊള്ളിയ' കോഹ്ലി മൂന്നാം നമ്പറില്‍ തിരിച്ചെത്തിയേക്കും. രാജ്കോട്ടില്‍ ജയം പിടിച്ചാല്‍ മൂന്ന് മത്സര പരമ്പരയിലെ ആയുസ്സ് നീട്ടാം. പകല്‍ 1.30 നാണ് കളി. വാംഖഡെയിലെ ഒന്നാം ഏകദിനത്തില്‍ ഓര്‍ത്തെടുക്കാന്‍ നല്ല നിമിഷം ഒന്നുമില്ല ഇന്ത്യക്ക്. തുടക്കംമുതല്‍ ഒടുക്കംവരെ പിഴച്ചു. ബാറ്റിങ് നിരയില്‍ അനാവശ്യ പരീക്ഷണങ്ങളായിരുന്നു. മൂന്ന് ഓപ്പണര്‍മാരെ ഒന്നിച്ചിറക്കി. മൂന്നാം നമ്പറില്‍ കോഹ്ലിക്ക് പകരം ലോകേഷ് രാഹുലെത്തി. ക്യാപ്റ്റന്‍ നാലാമനായി. നാലാം നമ്പറില്‍ സ്ഥിരത കാട്ടിയ ശ്രേയസ് അയ്യര്‍ അഞ്ചും. കോഹ്ലിക്ക് സ്വാഭാവിക കളി പുറത്തെടുക്കാനായില്ല. പിന്നാലെയെത്തിയ ശ്രേയസിനും മിന്നാനായില്ല. ബാറ്റിങ് നിരയിലെ വച്ചുമാറ്റങ്ങളില്‍ പുനരാലോചന നടത്തുമെന്ന് കോഹ്ലി വ്യക്തമാക്കി. കോഹ്ലി മൂന്നാം നമ്പറില്‍ മടങ്ങിയെത്താനാണ് കൂടുതല്‍ സാധ്യത. പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരാന്‍ ആരാകുമെന്ന് ഉറപ്പിച്ചിട്ടില്ല. കേദാര്‍ ജാദവും ശിവം ദുബെയുമാണ് സാധ്യതകള്‍. മനീഷ് പാണ്ഡെയും അവസരം കാത്തിരിപ്പുണ്ട്. ഓള്‍റൗണ്ടര്‍ എന്നത് ദുബെയ്ക്ക് അനുകൂലമാണ്. എന്നാല്‍ ഓസീസിനെതിരെ പരിചയസമ്പത്തുള്ള ബാറ്റ്സ്മാനെ പരിഗണിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചാല്‍ ജാദവ് കളത്തിലെത്തും. മൂന്നാം സാധ്യത പാണ്ഡെയ്ക്കാണ്. പന്തിന്റെ അഭാവത്തില്‍ രാഹുല്‍ വിക്കറ്റിന് പിറകില്‍ കാവല്‍ നില്ക്കും. ആരോണ്‍ ഫിഞ്ചും ഡേവിഡ് വര്‍ണറും അടിച്ചുതകര്‍ത്ത ബൗളിങ് നിരയില്‍ മാറ്റങ്ങളുണ്ടായേക്കും. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സെയ്നിയും കുല്‍ദീപ് യാദവിന് പകരം യുശ്വേന്ദ്ര ചഹാലും വന്നേക്കും. മറുവശത്ത് ഓസീസ് ആത്മവിശ്വാസത്തിലാണ്. ആദ്യ കളിയില്‍ നേടിയ ജയത്തോടെ മാനസിക ആധിപത്യം നേടിക്കഴിഞ്ഞു ഫിഞ്ചും ടീമും. ഓസീസ് നിരയില്‍ മാറ്റങ്ങളുണ്ടാകില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി