കല്‍പ്പറ്റ : കേരളത്തിലെ ജനകീയാസൂത്രണം കാല് നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിച്ച 56 പേര്‍ക്കുള്ള അവാര്‍ഡ് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണന് കുട്ടി വിതരണം ചെയ്തു. 40 വര്‍ഷം പൂര്‍ത്തിയാക്കിയ തൃശൂര്‍ മാള സ്വദേശി വര്‍ഗീസ് കാച്ചുപ്പള്ളിയേയും ആദരിച്ചു. ദുരന്ത നിവാരണ പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രളയ കാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നുവെന്ന് സെമിനാറില്‍ സംസാരിച്ച കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ പറഞ്ഞു. ദുരന്ത നിവാരണ ജാഗ്രതാ പദ്ധതി തയ്യാറാക്കുതിന്റെ ആവശ്യകത, ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളും പദ്ധതികള്‍ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാപ് ഇനി ദുരന്ത വേളകളില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി