ന്യൂഡല്‍ഹി :
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വേ . 54മുതല്‍ 60വരെ സീറ്റ് നേടി എഎപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ നടത്തിയ സര്‍വെ പ്രവചിക്കുന്നു. എഴുപത് സീറ്റാണ് ഡല്‍ഹി നിയമസഭയിലുള്ളത്.
ബിജെപി 10മുതല്‍ 14വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് രണ്ട് സീറ്റിലൊതുങ്ങുമെന്നും സര്‍വേ പറയുന്നു. എഎപിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനം വോട്ടും കോണ്‍ഗ്രസിന് നാല് ശതമാനവുമാണ് സര്‍വേ പ്രവചിക്കുന്നത്.
പക്ഷേ ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നാല്‍ 2019ലെ പോലെ ബിജെപി ഏഴ് സീറ്റിലും വിജയിക്കും. 2015ല്‍ നിന്നും 2020ലേക്ക് എത്തുമ്പോള്‍ എഎപിയുടെ വോട്ട് ശതമാനത്തില്‍ കുറവ് സംഭവിക്കുമെന്നും ബിജെപിയുടേതില്‍ വര്‍ധനയുണ്ടാകുമെന്നുമാണ് സര്‍വ്വെ പ്രവചനം .
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46ശതമാനമായിരുന്നു വോട്ട് വിഹിതം. എഎപിക്ക് 38 ശതമാനവും. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ്. ഷഹീന്‍ബാഗ് സമരത്തിനോട് 52ശതമാനം പേരാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി എട്ടിനാണ് സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 67സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജരിവാള്‍ അധികാരത്തിലെത്തിയത്. ബിജെപി മൂന്നു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കളത്തിന് പുറത്തായി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി