• admin

  • January 18 , 2020

ഹൊബര്‍ട്ട് : ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യന്‍ താരം സാനിയ മിര്‍സ. ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ സാനിയ -നദിയ കിച്ചനോക്ക് സഖ്യത്തിന് കിരീടം. ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി- പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ- യുക്രൈന്‍ ജോഡി (6-4, 6-4) മറികടന്നത്. 2018 ല്‍ അമ്മയാകാന്‍ വേണ്ടി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റാണിത്. 2018 ഏപ്രിലില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു സാനിയ താന്‍ ഗര്‍ഭിണിയാണെന്ന് ലോകത്തെ അറിയിച്ചത്. ഒക്ടോബറില്‍ കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.