• admin

  • June 25 , 2020

കൊച്ചി : കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് കോവിഡ് ബാധിതരുമായി സമ്പർക്കം കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടച്ചു. ബുധനാഴ്ച്ച കസ്റ്റഡിയിലെടുത്തതും സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്നതുമായ മുഴുവൻ പൊലീസുകാരും സ്റ്റേഷന് അകത്ത് തന്നെ ക്വാറൻ്റിനിൽ കഴിയുകയാണ്. നിലവിൽ തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താൽക്കാലിക പ്രവർത്തനം. കസ്റ്റഡിയിലായവർ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെത്തുടർന്ന് അടപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൻ്റെ ഫലമറിഞ്ഞാലേ ആശങ്കകൾ അവസാനിക്കൂ. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.