കൽപ്പറ്റ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയർന്നു. കിലോയ്ക്ക് 160-170 രൂപയാണ് നിലവിൽ കോഴിക്ക് ഈടാക്കുന്നത്. അതേസമയം കോഴിറച്ചിക്ക് 230 മുതൽ 250 രൂപവരെയാണ് ഈടാക്കുന്നത്. വില കൂടിയതോടെ കോഴി വിൽപ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. കോഴി കച്ചവടക്കാരെയും, ഗാർഹിക ഉപഭോക്താക്കളെയും, റീട്ടെയിൽ കച്ചവടക്കാരെയും, ഹോട്ടൽ ഉടമകളെയും കോഴി വിലയിലുണ്ടായ വർദ്ധനവ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി അറിയിച്ചു. ഒരു മാസത്തിനിടെ 90 രൂപയുടെ വർധനവാണ് കോഴിഇറച്ചി വിലയിലുണ്ടായത്. കോഴിക്കും കുഞ്ഞുങ്ങൾക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയർന്നിരിക്കുകയാണ് . കോഴിത്തീറ്റയ്ക്ക് 1350 രൂപയായിരുന്നത് 2150 രൂപയിലേക്ക് ഉയർന്നു. കോഴി കുഞ്ഞുങ്ങൾക്ക് 20 രൂപ ഉണ്ടായിരുന്നത് 40 രൂപയായി വർധിച്ചു ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തി. വിലവർധനവിന് പിന്നിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും ചില കുത്തക ലോബികളാണ് വേണ്ടത്ര കോഴിക്കുഞ്ഞുങ്ങളെ നൽകാത്തതാണ് ഇപ്പോൾ കേരളത്തിൽ വില വർധിച്ചത്, ഇന്ധന വില ഉയർന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൂട് കൂടുമ്പോൾ കേരളത്തിലെ ചെറുകിട ഫാമുകളിൽ ഉത്പാദനം കുറയുന്നത് പതിവാണ് . ചൂടു നീണ്ടുനിൽക്കുമെന്നതിനാൽ വരുംദിവസങ്ങളിലും വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് വയനാട് ജില്ലാ ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ഭാരവാഹികളായ സെക്രട്ടറി ഷറഫു ബത്തേരി. വൈസ് പ്രസിഡന്റ് സഫീർ നാലാംമൈൽ. ട്രഷറർ റംഷാദ് കൽപ്പറ്റ എന്നിവർ അറിയിച്ചു
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി