• admin

  • January 17 , 2020

മലപ്പുറം : വിദഗ്ദ ചികിത്സ ലഭ്യമാക്കുക, നിലച്ച് പോയ ഗവേഷണ പദ്ധതികള്‍ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിലും പ്രവൃത്തിയിലും ധര്‍മസങ്കല്‍പ്പവും മതേതര കാഴ്ചപ്പാടുകളും സൂക്ഷിച്ച വ്യക്തിത്വമായിരുന്നു പി.എസ് വാരിയര്‍. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പോരാടി. ജാതീയമായ അസമത്വത്തിനും നവോത്ഥാന സങ്കല്‍പ്പത്തിന്റെയും ഭാഗമായി സ്ഥാപിച്ചതാണ് വിശ്വംഭര ക്ഷേത്രം. അദ്ദേഹം തുടങ്ങി വെച്ച ധന്വന്തരി മാസിക പുതുതലമുറ പാഠമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു.