• Lisha Mary

  • March 17 , 2020

മലപ്പുറം : മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികളും സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്‌ളോ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. ആദ്യത്തെ വ്യക്തി മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും രണ്ടാമത്തെ വ്യക്തി 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഫ്ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. [caption id="" align="aligncenter" width="300"]kasargodu root map (കാസര്‍കോഡ് സ്വദേശിയുടെ റൂട്ട് മാപ്പ്)[/caption]   [caption id="" align="aligncenter" width="607"]                        (മലപ്പുറം സ്വദേശിയുടെ റൂട്ട് മാപ്പ്)[/caption] നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഫ്‌ളോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളോചാര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ അധികൃതരെ ബന്ധപ്പെടണം.