• Lisha Mary

  • March 10 , 2020

ജനീവ : കൊറോണ വൈറസ് ബാധ ആഗോള ഭീഷണിയായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയൂസസ് പറഞ്ഞു. ലോകമാകെ വൈറസ് പടരുന്ന സ്ഥിതിയാണ്. ഇതുവരെ ലോകത്ത് 1,13,000 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. രോഗം ബാധിച്ചുള്ള മരണം 4000 കവിഞ്ഞതായും ഗബ്രിയൂസസ് പറഞ്ഞു. മംഗോളിയയിലും ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഫ്രഞ്ച് പൗരനാണ് രോഗം കണ്ടെത്തിയത്. 57 കാരനായ ഇയാള്‍ 42 പേരെ സന്ദര്‍ശിക്കുകയും 120 ഓളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും മംഗോളിയന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.