പത്തനംതിട്ട : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ട് വയസ്സുള്ള കുട്ടിക്കാണ് ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധമുള്ള കുട്ടിയാണിത്. നിലവില്‍ പത്തനംതിട്ടയില്‍ അഞ്ചും കൊച്ചിയില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവര്‍ക്ക് പുറമേ പതിമൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിരുന്നു. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചുവീതവും കോട്ടയത്ത് മൂന്നുപേരുമാണ് ഐസലേഷനില്‍ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ഇടപഴകിയ തൃശൂര്‍ ജില്ലയിലെ 11 പേര്‍ നിരീക്ഷണത്തിലാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 കോള്‍ സെന്ററിലെ എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി