• admin

  • February 5 , 2020

കോഴിക്കോട് : കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ വരുന്നതിന് കര്‍ശന നിയന്ത്രണം. കുട്ടികളോടൊപ്പം രോഗികളെ കാണാന്‍ വരുന്നവരെ കടത്തിവിടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗബാധ കുട്ടികളില്‍ എളുപ്പം പടരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സന്ദര്‍ശകര്‍ രോഗിയുടെ കൂടെ ഇരിക്കുവാനോ കിടക്കുവാനോ പാടില്ല. രോഗികള്‍ക്ക് അത്യാവശ്യംവേണ്ട പരിചാരകര്‍ മാത്രമായി പരിമിതപ്പെടുത്തി. പുതിയ ക്രമീകരണവുമായി ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.