ന്യൂഡല്‍ഹി : ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കൊറോണവൈറസ് ഭീതിയെ തുടര്‍ന്ന് മാറ്റിവെച്ചു. ഉച്ചകോടിക്കായി ബ്രസല്‍സിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ജിയം-ഇന്ത്യ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരു കൂട്ടര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉച്ചകോടി പുനക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബുറഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി