• admin

  • February 10 , 2020

വയനാട് : ജില്ലയില്‍ കൊറോണ പ്രതിരോധ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 64 ആയി കുറഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തില്‍ അറിയിച്ചു. 70 പേരാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇന്നലെ 2 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രത തുടരുമെന്ന് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് പറഞ്ഞു. കൊറോണ സ്ഥീരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ജില്ലയില്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിച്ച റൂമുകള്‍ ,പൈപ്പുകള്‍ ,ബാത്ത് റൂം ,വാഷ്‌ബേസിന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. നിരീക്ഷണത്തിലുള്ളവരെ കൗണ്‍സലിംഗിന് വിധേയമാക്കാനുള്ള സേവനവും ലഭ്യമാക്കും.