• Lisha Mary

  • March 14 , 2020

കല്‍പ്പറ്റ : കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ പരമാവധി ഒഴിവാക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രചാരണം ശരിയല്ല മാനന്തവാടിയില്‍ കൊറോണ രോഗബാധിതനായബാധിതനായ ആള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ത്തയില്‍ പറയുന്ന വ്യക്തിയെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒ വൃക്തമാക്കി. 48 പേര്‍ നിരീക്ഷണത്തില്‍ കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 48 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 123 ആയി. എന്നാല്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. നിലവില്‍ ആരും ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഇല്ല. നിരീക്ഷണത്തില്‍ ഉള്ളവര്‍ ഒരു കാരണവശാലും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു .