കോഴിക്കോട് :
കേരള പ്രീമിയര്‍ ലീഗ് കീരിടത്തില്‍ ആദ്യമായി മുത്തമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എതിരാളിയായ ഗോകുലം കേരള എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഗോകുലം കേരള എഫ്‌സി ഫൈനലില്‍ പ്രവേശിച്ചത്.
നിശ്ചിത സമയത്ത് മൂന്നുഗോളുകള്‍ വീതം അടിച്ച് ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍ മത്സരം.
ആദ്യമായാണ് ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. സാറ്റ് തിരൂരിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. കേരള പൊലീസിനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള റിസര്‍വ്‌സ് ഫൈനലിലെത്തിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി