കൽപ്പറ്റ : കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സി ഒ എ വയനാട് ജില്ലാ സമ്മേളനം ജനുവരി 4ന് രാവിലെ കല്‍പ്പറ്റ ബ്രിജുരാജ് നഗറില്‍ (വൈന്റ് വാലി റിസോര്‍ട്ടില്‍) ആരംഭിക്കും. സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.രാവിലെ 10 മണിക്ക് സി ഒ എ ജില്ലാ പ്രസിഡന്റ് പി.എം ഏലിയാസ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ ആരംഭിക്കും. ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് , ട്രഷറര്‍ ബിജു സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരളാ വിഷന്‍ എം.ഡി രാജ്മോഹന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.സി.ഒ.എ സംസ്ഥാന ട്രഷറര്‍ പി എസ് സിബി, സി ഒ എ വൈസ് പ്രസിഡന്റ് മന്‍സൂര്‍, കേരളാ വിഷന്‍ ഡിജിറ്റല്‍ ചെയര്മാന് കെ ഗോവിന്ദന് എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സമ്മേളനത്തില്‍ നയ രേഖകള്‍ അവതരിപ്പിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളായി വിരവസാങ്കേതിക രംഗത്തെ വിവര സാങ്കേതിക രംഗത്തെ പുത്തന്‍ ടെക്നോളജികളുടെ ചുവട് പിടിച്ച് രാജ്യത്ത് വന്‍തോതിലുള്ള കോര്‍പ്പറേറ്റ്വത്കരണം നടന്നു വരികയാണ്. വിദേശ മൂലധന കമ്പനികള്‍ക്ക് യഥേഷ്ടം വിഹരിക്കാവുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ടിരിക്കുന്നത് അത്യന്തം ഉല്‍കണ്ഠാകുലമാണ്. രാജ്യ സുരക്ഷയെ കരുതി സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സംവിധാനങ്ങള്‍ പോലും സ്വകാര്യ വത്കരിക്കാനുള്ള തീരുമാനങ്ങള്‍ വന്നുകഴിഞ്ഞു. കോര്‍പ്പറേറ്റുകളുടെ സ്വാധീനം ഉയര്‍ന്നതോടെ സാധാരണക്കാരുടെ അറിയാനുള്ള അവകാശം എന്ന മൗലികാവകാശമാണ് ക്രമേണ അസ്തമിച്ചു കൊണ്ടിരിക്കുന്നത്. വിവര വിനിമ രംഗത്തെയും ഇലക്ട്രോണിക് മാധ്യമ വിതരണ മേഖലയിലെയും അധിനിവേശ കമ്പനികളെ ചെറുത്ത് നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് 2007ല്‍ ഒരു ജനകീയ ബദല്‍ ആയി കേരള വിഷന്‍ എന്ന എന്ന പേരില്‍ സംരംഭക കൂട്ടായ്മ ആരംഭിച്ചത്. ഇന്ന് സംസ്ഥാനത്തെ 60ശതമാനം ഉപഭോക്താക്കള്‍ കേരളാ വിഷന്റെ കീഴിലാണ്. കടുത്ത കോര്‍പ്പറേറ്റ് മത്സരത്തെ ചെറുത്ത് തോല്‍പ്പിച്ചുകൊണ്ടാണ് കേരളാ വിഷന്‍ ഈ നേട്ടം സാധ്യമാക്കി. ആധുനിക സാങ്കേതിക വിദ്യകളും നിയമങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ ഓരോന്നും തരണംചെയ്യുന്നതിനുള്ള പദ്ധതികളുടെ നയരേഖ സമ്മേളനം ചര്‍ച്ചചെയ്യും. ഔപചാരിക നടപടികള്‍ക്കു പുറമെ കേരളാ വിഷന്റെ സേവന നിലവാരവും ഗുണമേല്‍മയും ഉയര്‍ത്തുന്നതിനുള്ള വിവിധ പ്രൊജക്ടുകള്‍ സംസ്ഥാന സമ്മേളനം അവസാനിക്കുന്നതോടെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയാണ് സിഒഎയുടെ ലക്ഷ്യം. കെ ഗോവിന്ദന്( കെ.സി.സി.എല്‍ ചെയര്മാന്, സി.ഒ.എ സ്റ്റേറ്റ്എക്സിക്യൂട്ടീവ് അംഗം ) പിഎം ഏലിയാസ് (സി ഒ എ വയനാട് ജില്ലാ പ്രസിഡന്റ്) അഷറഫ് പൂക്കയില്‍( സി ഒ എ വയനാട് ജില്ലാ സെക്രട്ടറി) കാസിം റിപ്പണ്‍( സി ഒ എ ജില്ലാസമ്മേളനം സ്വാഗതസംഘം കണ്‍വീനര്‍) അബ്ദുള്‍ അസീസ് (സി ഒ എ ജില്ലാ ജോയിന്റ് സെക്രട്ടറി) എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി