• admin

  • June 4 , 2020

കോഴിക്കോട് : ലോക് ഡൗണിലെ പൊതുഗതാഗത നിയന്ത്രണത്തിനു ശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിത്തുടങ്ങി 12 ദിവസത്തിനകം കെഎസ്‌ആര്‍ടിസിക്കു നഷ്ടം ആറരക്കോടിയോളം രൂപ. യാത്രക്കാരെ സാമൂഹിക അകലം പാലിച്ച്‌ ഇരുത്തിയതാണു നഷ്ടം കൂടാന്‍ കാരണം. ഇന്നലെ മുതല്‍ അന്തര്‍ജില്ലാ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവാണ്. സര്‍വീസുകള്‍ കുറവാണെങ്കിലും ആവശ്യം വന്നാല്‍ ഉപയോഗപ്പെടുത്താന്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ ഓപറേറ്റിങ് വിഭാഗം ജീവനക്കാരെ ഹാജര്‍ (സ്റ്റാന്‍ഡ്‌ബൈ അറ്റന്‍ഡന്‍സ്) നല്‍കി ഡ്യൂട്ടിയില്‍ നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, താല്‍ക്കാലിക ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കുകയാണെങ്കില്‍ സ്ഥിരം ജീവനക്കാര്‍ക്ക് സ്റ്റാന്‍ഡ്‌ബൈ അറ്റന്‍ഡന്‍സ് നല്‍കേണ്ടതില്ലെന്നും എക്‌സി.ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. കണ്ടക്ടറുടെ സീറ്റില്‍ തല്‍ക്കാലത്തേക്കു പോലും മറ്റാരും ഇരിക്കരുതെന്നും ഉത്തരവുണ്ട്.