• admin

  • June 4 , 2020

എറണാകുളം : ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച നടപടിക്ക് സ്റ്റേ ഇല്ല. ഇപ്പോള്‍ ആരംഭിച്ചത് ട്രയല്‍ റണ്‍ മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ സ്‌പോണ്‍സേഴ്‌സിന്റെ സഹായം തേടുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതൊക്കെ പരിഗണിച്ചാണ് നടപടി സ്റ്റേ ചെയ്യേണ്ടെന്ന തീരുമാനത്തില്‍ കോടതി എത്തിയത്.ഇതു സംബന്ധിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് കാസര്‍കോടുള്ള ഒരു രക്ഷിതാവ് നല്‍കിയ ഹരജിയാണ് കോടതി സ്‌റ്റേ ചെയ്തത്.കൊവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായി ആണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഈ മാസം 14 വരെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്. അതിനു ശേഷം കാര്യങ്ങള്‍ പരിശോധിച്ച വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.