• admin

  • January 1 , 2022

കാവുംമന്ദം : കേരളത്തിലെ പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റിട്ടെയില്‍ ഫൂട്ട്‌വെയര്‍ അസോസിയേഷന്‍റെ സ്ഥാപകദിനം കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷദിനത്തില്‍ ഭിന്നശേഷിക്കാരടക്കമുളളവരെ പരിചരിച്ചു വരുന്ന തരിയോട് പകല്‍ വീട്ടില്‍ വെച്ച് ആഘോഷിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്‍റ് ജോജിന്‍ ടി ജോയ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജകമണ്ഡലം കെ ആര്‍ എഫ് എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ചാര്‍ജ്ജ് ഓഫീസര്‍ എം പി ജോമോന്‍, ജെയിന്‍ സി ജോസഫ്, സിനി ഷൈജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേക്ക് മുറിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും പരിപാടി ഏറെ ഹൃദ്യമായി മാറി.