• admin

  • February 21 , 2020

ആലപ്പുഴ : കുട്ടനാട് നിയമസഭ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജോസഫ് വാഴക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായാല്‍ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ജോസഫ് വാഴക്കന്‍ ഒരു തവണ എം.എല്‍.എയായ മണ്ഡലമായ മൂവാറ്റുപുഴ കേരള കോണ്‍ഗ്രസിന് നല്‍കി പ്രശ്ന പരിഹാരം നടത്താനാണ് കോണ്‍ഗ്രസിനുള്ളിലെ ആലോചന. കേരള കോണ്‍ഗ്രസിലെ തമ്മിലടി പാലാ നഷ്ടപ്പെടുത്തിയത് പോലെ കുട്ടനാടും നഷ്ടപ്പെടുത്തും എന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. രമേശ് ചെന്നിത്തലയാണ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ജോസഫ് വാഴയ്ക്കന്റെ പേര് മുന്നോട്ടുവെച്ചത്. എന്നാല്‍ ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും തീരുമാനം പാര്‍ട്ടിയും മുന്നണിയും അറിയിക്കുമെന്നുമാണ് ജോസഫ് വാഴയ്ക്കന്റെ പ്രതികരണം.