• admin

  • February 4 , 2020

: നയ്റോബി: കാല്‍നൂറ്റോണ്ടോളം കാലം കെനിയയുടെ പ്രസിഡന്റ് ആയിരുന്ന ഡാനിയല്‍ അറപ് മൊയി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഏതാനും ദിവസമായി ആശുപത്രിയില്‍ ആയിരുന്നു. കെനിയയുടെ ആദ്യ പ്രസിഡന്റ് ജോമോ കന്യാറ്റയുടെ മരണത്തെത്തുടര്‍ന്നാണ് അറപ് മൊയി രാഷ്ട്രമേധാവിയാവുന്നത്. കെനിയയില്‍ ആദ്യമായി ബഹു പാര്‍ട്ടി തെരഞ്ഞെടുപ്പു നടന്നത് അറപ് മോയിയുടെ കാലത്താണ്. 1992ലും 1997ലും തെരഞ്ഞെടുപ്പു ജയിച്ച അറപ് മൊയി ഇതുവരെ രാജ്യത്ത് ഏറ്റവുമധികം കാലം പ്രസിഡന്റ് ആയിരുന്നയാളാണ്. പ്രസിഡന്റ് ആവുന്നതിനു മുമ്പ് 1967 മുതല്‍ 1978 വരെ വൈസ് പ്രസിഡന്റ് ആയും അറപ് മൊയി പ്രവര്‍ത്തിച്ചു. നിലവിലെ പ്രസിഡന്റ് ഉഹുരു കെന്‍യാറ്റയാണ് അറപ് മൊയിയുടെ മരണവാര്‍ത്ത അറിയിച്ചത്. കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.