കാസര്‍കോഡ് : കേരള സ്റ്റാര്‍ട്ട്അപ് മിഷനും കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവും (സി.പി.സി.അര്‍.ഐ) സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രിടെക് ഹാക്കത്തോണ്‍ 2020 ഫെബ്രുവരി 29 ന് സി.പി.സി.അര്‍.ഐ ക്യാംപസില്‍ ആരംഭിച്ചു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജയപ്രസാദ് കെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലുടനീളവും, തമിഴ്‌നാട്, ആന്ധ്ര,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി 80 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. മനുഷ്യസഹായമില്ലാതെ തേങ്ങയുടെ പാകത കണ്ടുപിടിക്കുക, റോബോട്ട് അസിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷിക വിളകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധ്യമാകുന്ന ഡ്രിപ് ഇറിഗേഷന്‍, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജ്ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത്. ഹാക്കത്തോണിന് ശേഷം മത്സരാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രോട്ടോടൈപ്പുകള്‍ വികസിപ്പിച്ചെടുക്കും. മികച്ച പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് 50000 രൂപ സമ്മാനവും കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെ സ്റ്റാര്‍ട്ട്അപ് ആനുകൂല്യങ്ങളും മികച്ച ആശയങ്ങളെ വിപണിയിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെയും സി. പി.സി. അര്‍.ഐ യുടെയും സഹായവും ലഭിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി