• admin

  • July 3 , 2020

കര്‍ണാടക : കര്‍ണാടക കോണ്‍​ഗ്രസില്‍ പുതിയ രീതികള്‍ പരീക്ഷിക്കാനൊരുങ്ങി കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടക കോണ്‍​ഗ്രസില്‍ കേരളാ മോഡല്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യക്ഷ ചുമതലയേറ്റ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് തലം മുതല്‍ പ്രതിനിധാനം ചെയ്തു വരുന്ന കേരളത്തിലെ രീതി പിന്തുടരാനാണ് ആ​ഗ്രഹിക്കുന്നതെന്നും പാര്‍ട്ടിയെ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസി​​​ന്റെ പുനര്‍നിര്‍മ്മാണത്തിനാണ്​ തുടക്കമിടുന്നത്. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന്​ ശേഷം ചിതറിപ്പോയ അണികളെ തിരികെ കൊണ്ടുവരും. ഇതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.