സിഡ്നി :
തോറ്റെന്നുറപ്പിച്ച മത്സരം അസാമാന്യ പോരാട്ടത്തിലൂടെ കൈക്കലാക്കിയ ഇന്ത്യയ്ക്ക് വനിതാ ട്വന്റി20 ലോകകപ്പിൽ വിജയത്തുടക്കം. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ആതിഥേയരായ ഓസ്ട്രേലിയയെ 17 റൺസിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 132 റൺസ്. ഓസീസിന്റെ മറുപടി 19.5 ഓവറിൽ 115 റൺസിൽ അവസാനിച്ചു. ഇന്ത്യൻ വിജയം 17 റൺസിന്. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത സ്പിന്നർ പൂനം യാദവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ശിഖ പാണ്ഡെ 3.5 ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പൂനം യാദവാണ് കളിയിലെ താരം.
ഇന്ത്യൻ ബോളർമാരുടെ കടന്നാക്രമണത്തിൽ പതറിയ ഓസീസ് നിരയിൽ രണ്ടക്കം കടക്കാനായത് രണ്ടു പേർക്കു മാത്രമാണ്. ഓസീസ് ജഴ്സിയിൽ ഈ വർഷത്തെ ആദ്യ അർധസെഞ്ചുറി കുറിച്ച എലീസ ഹീലി (35 പന്തിൽ 51), ആഷ്‍ലി ഗാർഡ്നർ (36 പന്തിൽ 34) എന്നിവരാണ് രണ്ടക്കം കണ്ട ഓസീസ് താരങ്ങൾ. ഓപ്പണിങ് വിക്കറ്റിൽ 32 റൺസ് കൂട്ടുകെട്ടു തീർത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഓസീസിന്, പിന്നീട് അടിപതറുകയായിരുന്നു. ഒരു ഘട്ടത്തിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലായിരുന്ന ഓസീസിന് 60 റൺസിനിടെയാണ് ശേഷിച്ച ഒൻപതു വിക്കറ്റുകൾ നഷ്ടമായത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി