ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ എബിവിപി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി ഡോ. എ സമ്പത്തും മുഖ്യ്മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു.തലയും കാലും ലക്ഷ്യമിട്ടുള്ള ആക്രമണം പലയിടത്തും ആര്‍എസ്എസിന്റെ പതിവുരീതിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സഫ്ദര്‍ ഹശ്മിയെപ്പറ്റി സുധാന്വ ദേശ്പാണ്ഡേ രചിച്ച ഹല്ലാബോല്‍ എന്ന പുസ്തകം മുഖ്യമന്ത്രി ഐഷിയ്ക്ക് സമ്മാനിച്ചു .തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്കും ആശംസ അറിയിച്ചാണ് ജെഎന്‍യുവിന്റെ പോരാളിയെ മുഖ്യമന്ത്രി യാത്രയാക്കിയത്. കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ജെഎന്‍യു സമരത്തിനു നല്കുന്ന പിന്തുണയ്ക്ക് ഐഷി നന്ദി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി